edupedia / WEFI Edupedia – Global Career Expo
May, 24, 2021 - edupedia
WEFI Edupedia – Global Career Expo

നിങ്ങൾക്കുമില്ലേ കരിയർ സ്വപ്നങ്ങൾ ?!!

സ്വപ്നതുല്യമായ കരിയർ സാക്ഷാത്കരിച്ചവർ ധാരാളമുണ്ട് നമുക്ക് ചുറ്റും. അവർ പിന്നിട്ടു വന്ന അത്യധികം പ്രചോദനം പകരുന്ന വഴികൾ നിങ്ങൾക്കും കേൾക്കണം എന്നുണ്ടോ..?
അവർ നൽകുന്ന മാർഗനിർദേശങ്ങളിലൂടെ സഞ്ചരിച്ച് അസാധ്യമെന്ന് കരുതിയ സ്വപ്നപൂവനികൾ കൈവെള്ളയിൽ വിരിഞ്ഞു വരുന്നത് കാണണം എന്നുണ്ടോ നിങ്ങൾക്ക് !!

വെഫി നിങ്ങൾക്കായി ഒരുക്കുന്നു Edupedia – Global Career Expo

ആനന്ദകരവും അഭിമാനപൂരിതവുമായ ഒരു കരിയർ സാധ്യമാകണമെങ്കിൽ അറിവനുഭവങ്ങൾ മികച്ചതാവണം.കൃത്യ സമയങ്ങളിൽ ശരിയായ സ്രോതസുകളിൽ നിന്ന് മതിയായ മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കണം.

ടെക്നോളജി വികാസത്തിന്റെ പാരമ്യതയിൽ നിൽക്കുമ്പോൾ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് അതിർവരമ്പുകൾ നിർണ്ണയിക്കുക പ്രയാസമാണ്.
രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് ചിന്തകൾ പരന്നൊഴുകുന്ന, ആകാശങ്ങൾക്കപ്പുറം ഗവേഷണ തലമൊരുക്കി, സൂപ്പർ സോണിക് വേഗതയിൽ സഞ്ചരിച്ച്, ചക്രവാളങ്ങൾക്കപ്പുറം പ്രവർത്തന മണ്ഡലങ്ങൾ സംവിധാനിച്ച് ഒരു ‘ആഗോള പൗരനായി’ ജീവിക്കുക എന്നത് പുതിയ കാലത്ത് സാധ്യമാണ്.

നിങ്ങളിലെ നിങ്ങളെ കണ്ടെത്തി വരുന്ന കാലത്തെ പ്രതിഭയാക്കി പരുവപ്പെടുത്താൻ ലഭിക്കുന്ന അവസരങ്ങളൊന്നും നഷ്ടപ്പെടുത്തിക്കൂടാ.

പ്രതിഭകൾക്കൊപ്പം ചേർന്നിരുന്ന് നിങ്ങളിലെ പ്രതിഭ ഊതി കത്തിച്ച് ജീവിത പുരോഗതിയിലേക്ക് വഴിയൊരുക്കാൻ നമുക്കൊന്നിച്ചിരിക്കാം.

വെഫി കേരള ഒരുക്കുന്ന സുവർണ്ണാവസരം.

EDUPEDIA Global Career Expo
May 29- June 13

16+ Golden Days
100+ Experts
20+ Sessions
1000+ Opportunities

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
https://wefionline.in/edupedia-wg/

Subscribe to our newsletter.
Get the latest updates to your email. No spam.