കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തി ക്കു ഇന്ത്യന്‍ കൗസില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ 2018-19ലെ ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍, സീനിയര്‍ ഫെലോഷിപ്പു കള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ ശാസ്ത്ര മേഖലയിലെയും ബന്ധപ്പെ’ മേഖലയിലെയും വ്യത്യസ്ഥ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനാണ് ഫെലോഷിപ്പ് അനുവദിക്കുക. സോഷ്യോളജി & സോഷ്യല്‍ ആന്ത്രപ്പോളജി, പൊളിറ്റിക്കല്‍ സയന്‍സ് / പ’ിക് അഡ്മിനിസ്‌ട്രേഷന്‍, ഇകണോമിക്‌സ്, ഇന്റെര്‍നാഷണല്‍ സ്റ്റഡീസ്, സോഷ്യല്‍ ജോഗ്രഫി, പോപുലേഷന്‍ സ്റ്റഡീസ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, സോഷ്യല്‍ സൈക്കോളജി, എജ്യുക്കേഷണല്‍, സോഷ്യല്‍ ലിംഗ്വിസ്റ്റിക്‌സ് സോഷ്യോ കള്‍ച്ചറല്‍ സ്റ്റഡീസ്, ലോ/ ഇന്റെര്‍നാഷണല്‍ ലോ, നാഷണല്‍ സെക്യൂരിറ്റി & സ്റ്റാറ്റജിക് സ്റ്റഡീസ് എിവയില്‍ ഒില്‍ ഗവേഷണം നടത്താം. കൂടാതെ ലൈബ്രറി സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, മീഡിയ സ്റ്റഡീസ്, മോഡേ സോഷ്യല്‍ ഹിസ്റ്ററി, ഹെല്‍ത്ത് സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ്, എന്‍വെയമെന്റല്‍ സ്റ്റഡീസ്, ഏരിയ സ്റ്റഡീസ്, സാന്‍സ്‌ക്രിറ്റ് സൊസൈറ്റി കള്‍ച്ചര്‍ തുടങ്ങിയ അനുബന്ധ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലും ഗവേഷണം ആകാം. മുഴുവന്‍ സമയ ഗവേഷണത്തിന് രണ്ട് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. പ്രായം നാല്‍പത് കവിഞ്ഞിരിക്കരുത്. ഫെലോഷിപ്പ് തുക പ്രതിമാസം 16000 രൂപയായിരിക്കും. മറ്റു ചിലവുകള്‍ക്കായി പ്രതിവര്‍ഷം 15000 രൂപയും ലഭിക്കും. www.icssr.org/programmsandservices/fellowships വഴി അപേക്ഷിക്കുക.