സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം നാളെ 29.07.2020 ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് ആരംഭിക്കും.
അപേക്ഷാ സമർപ്പണം ശ്രദ്ധയോടെ
⭕ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
⭕ അപേക്ഷയോടൊപ്പം യാതൊരു സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതില്ല.
⭕ അപേക്ഷകർ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുക.
⭕ അക്കാരണത്താൽ അപേക്ഷയിൽ സമർപ്പിക്കുന്ന വിവരങ്ങൾ കൃത്യതയോടെ രേപ്പെടുത്തുവാൻ ശ്രദ്ധിക്കണം
⭕ അപേക്ഷാർഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ലഭിക്കുന്ന അലോട്ട്മെന്റിൽ പ്രവേശനം നേടുന്നതിനായി അസ്സൽ രേഖകൾ വെരിഫിക്കേഷനായി സമർപ്പിക്കുമ്പോൾ തെറ്റായി വിവരം നൽകി അലോട്ട്മെന്റിൽ ഇടം നേടിയതാണെന്നു കണ്ടെത്തുകയാണെങ്കിൽ അത്തരം അലോട്ട്മെന്റുകൾ റദ്ദാക്കി പ്രവേശനം നിരസിക്കും.
⭕ അതിനാൽ ബോണസ് പോയിന്റുകൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും നിഷ്‌കർഷിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷാ സമർപ്പണവേളയിൽ കൈവശം ഉണ്ടെങ്കിൽ മാത്രമെ അവ അപേക്ഷയിൽ ഉൾപ്പെടുത്താവൂ.
⭕ അപേക്ഷാ ഫീസ് പ്രവേശന സമയത്തെ ഫീസിനോടൊപ്പം നൽകിയാൽ മതി.
?️ അപേക്ഷാ സമർപ്പണത്തിനുശേഷം മൊബൈൽ ഒ ടി പി യിലൂടെ സുരക്ഷിത പാസ്സ്‌വേർഡ് നൽകി സൃഷ്‌ടിക്കുന്ന ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും തുടർന്നുള്ള പ്രവേശന പ്രവർത്തനങ്ങൾ നടത്തേണ്ടത്.
?️ ട്രയൽ അലോട്ട്മെന്റ്- പരിശോധന, ഓപ്ഷൻ പുനഃക്രമീകരണം, അലോട്ട്മെന്റുകളുടെ പരിശോധന, പ്രവേശനത്തിനു വേണ്ടിയുള്ള രേഖകൾ സമർപ്പിക്കൽ, ഫീസ് ഒടുക്കൽ തുടങ്ങിയ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ക്യാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്.
?️ ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർ വിവരം ഓൺലൈൻ അപേക്ഷയിൽ പ്രത്യേകമായി രേപ്പെടുത്തുകയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും വേണം.
ഏകജാലക പ്രവേശനം – ഒറ്റനോട്ടത്തിൽ (മെരിറ്റ്)
1️ – ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് : 29.07.2020
2️ – അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : 14.08.2020
3️ – ട്രയൽ അലോട്ട്മെന്റ് : 18.08.2020
4️ – ആദ്യ അലോട്ട്മെന്റ് : 24.08.2020
5️ – മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് : 15.09.2020
പ്രോസ്‌പെക്റ്റസ് -2020-21 : https://cutt.ly/rsYQtiI
https://www.hscap.kerala.gov.in/
2020–21 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി (DHSE) ഏകജാലകവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്ക് സന്ദർശിക്കുക : http://wefionline.in/dhse
➖➖➖➖➖➖➖➖➖
WEFI Bulletin Reference : WBEN05280720
WhatsApp Group : Tiny.cc/WEFI-bulletin
➖➖➖➖➖➖➖➖➖