Bulletin / Law / ക്ലാറ്റ് പി.ജി പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
September, 18, 2023 - Admission, Law
ക്ലാറ്റ് പി.ജി പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലെ ബിരുദാനന്തര ബിരുദതല, നിയമ കോഴ്സുകളിലെ (എൽഎൽ.എം.) 2024-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പോസ്റ്റ് ഗ്രാജ്വേറ്റിന് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് അപേക്ഷ ക്ഷണിച്ചു.

ഒരുവർഷമാണ് പ്രോഗ്രാം ദൈർഘ്യം.

പ്രവേശനയോഗ്യത
50% മാർക്കോടെ (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം)/തത്തുല്യ ഗ്രേഡോടെയുള്ള, എൽഎൽ.ബി./തത്തുല്യ ബിരുദം വേണം.
2024 ഏപ്രിൽ/മേയ് മാസങ്ങളിൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

രജിസ്ട്രേഷൻ 03-11-2023 വരെ നടത്താം

അപേക്ഷാഫീസ് 4000 രൂപ
(പട്ടികവിഭാഗക്കാർ/ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ എന്നിവർക്ക് 3500 രൂപ)

മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ അധികമായി 500 രൂപകൂടി അടച്ച് വാങ്ങാം

https://clat2023.consortiumofnlus.ac.in/

https://consortiumofnlus.ac.in/

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉