Admission / State University / MGU / മഹാത്മാഗാന്ധി സർവകലാശാല ; ബിരുദ പ്രവേശനം 24 വരെ
August, 16, 2020 - MGU
മഹാത്മാഗാന്ധി സർവകലാശാല ; ബിരുദ പ്രവേശനം 24 വരെ

ഏകജാലക രജിസ്‌ട്രേഷൻ ഓഗസ്റ്റ് 24 വൈകിട്ട് നാലുവരെ നീട്ടി.

ഓഗസ്റ്റ് 18 വരെ തെറ്റ് തിരുത്താം, സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യാം, ഓപ്ഷനുകൾ പുനക്രമീകരിക്കാം

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിന് ഏകജാലകത്തിലൂടെ(ക്യാപ്) ഓഗസ്റ്റ് 24 ന് വൈകിട്ട് നാലുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

അപേക്ഷയ്‌ക്കൊപ്പം നൽകേണ്ട സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ നിശ്ചിത തീയതിക്കകം അപ്‌ലോഡ് ചെയ്യണം.
?️ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സംവരം ചെയ്ത സീറ്റിലേക്ക് അപേക്ഷിക്കുന്നവർ വില്ലേജ് ഓഫീസറിൽനിന്നുള്ള ഇൻകം ആൻഡ് അസറ്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. പകരം വരുമാന സർട്ടിഫിക്കറ്റ്/സാക്ഷ്യപത്രം എന്നിവ അപ്‌ലോഡ് ചെയ്താൽ പ്രവേശനം നിരസിക്കപ്പെടും.
?️ എസ്.ഇ.ബി.സി., ഒ.ഇ.സി. വിഭാഗക്കാർ ജാതി, വരുമാസർട്ടിഫിക്കറ്റുകൾ ഒറ്റ ഫയലായി അപ്‌ലോഡ് ചെയ്യുകയോ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയോ വേണം.
?️ എസ്.സി., എസ്.ടി. വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് മാത്രം അപ്‌ലോഡ് ചെയ്താൽ മതി.
?️ എൻ.സി.സി., എൻ.എസ്.എസ്. വിഭാഗത്തിൽ ബോണസ് മാർക്കിന് അർഹരായവർ പ്ലസ്ടു തലത്തിൽ ലഭിച്ച സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം.

?️ ഓൺലൈൻ അപേക്ഷയിലെ തെറ്റ് തിരുത്താനും നിശ്ചിത സാക്ഷ്യപത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും ഓപ്ഷനുകൾ പുനക്രമീകരിക്കാനും ഓഗസ്റ്റ് 18ന് വൈകിട്ട് അഞ്ചുവരെ സൗകര്യമുണ്ട്.

⭕ വിമുക്തഭടൻ/ജവാൻ വിഭാഗത്തിലുള്ളവർ ജില്ല സൈനിക ക്ഷേമ ഓഫീസറിൽനിന്നുള്ള സാക്ഷ്യപത്രം/കമാൻഡിങ് ഓഫീസറുടെ സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യണം.
⭕ എൻ.സി.സി. ബോണസ് മാർക്കിനായി സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് അടക്കം മറ്റ് സാക്ഷ്യപത്രങ്ങൾ അപ്‌ലോഡ് ചെയ്യരുത്.

⭕ വെബ്‌സൈറ്റിൽ ലഭിക്കുന്ന പ്രോസ്‌പെക്ടസും മറ്റു നിർദേശങ്ങളും വായിച്ചു നോക്കിയശേഷം അപേക്ഷിക്കുക.
⭕ ക്യാപ് വെബ്‌സൈറ്റിൽ ലഭ്യമായ പ്രോഗ്രാം, കോളജ് വിശദാംശങ്ങളും ലഭ്യമായ സീറ്റുകളും പരിശോധിച്ച് ഓപ്ഷനുകൾ നൽകണം.

⭕ സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ടയിലേക്കുള്ള അപേക്ഷയും ഓഗസ്റ്റ് 24ന് വൈകിട്ട് നാലിനകം ഓൺലൈനായി നൽകണം.
⭕ സ്‌പോർട്‌സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുമ്പോൾ നിശ്ചിത സ്‌പോർട്‌സ് ഇവന്റ് ലഭ്യമായ കോജളുകളിലേക്ക് മാത്രമേ ഓപ്ഷൻ നൽകാനാകൂ.

www.cap.mgu.ac.in www.mgu.ac.in

???????
WEFI Bulletin Reference : WBEN09160820
WhatsApp Group http://wefionline.in/wb/
➖➖➖➖➖➖➖➖➖

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉