Bulletin / ലോക്ക്ഡൗൺ കാലം വെഫിയോടൊപ്പം; സൗജന്യ ഓൺലൈൻ പദ്ധതികൾ
April, 14, 2020 - Bulletin
ലോക്ക്ഡൗൺ കാലം വെഫിയോടൊപ്പം; സൗജന്യ ഓൺലൈൻ പദ്ധതികൾ

കൊവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലത്ത് വിദ്യാർഥികൾക്കായി അവസരങ്ങളുടെ വലിയ ജാലകം തുറന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിസ്‌ഡം എജ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി).

ഒഴിവു കാലത്തെ ക്രിയാത്മകവും ആസ്വാദ്യകരവും വിജ്ഞാനപ്രദവുമാക്കുകയെന്ന ലക്ഷ്യത്തോടെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ” ലോക്ക് ഡൗൺ കാലം വെഫിയോടൊപ്പം” എന്ന പ്രമേയത്തിൽ വിവിധങ്ങളായ വിദ്യാഭ്യാസ പദ്ധതികൾ വെഫിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നത്.

ഓൺലൈൻ കരിയർ ക്ലിനിക്, വെഫി ലോ ഹബ്ബ്, വെഫി ഹൈ ക്യൂ, വിസ്ഡം ഓൺലൈൻ ക്വിസ്, മോഡൽ ടെസ്റ്റ് തുടങ്ങി അഞ്ച് പദ്ധതികളാണ് ലോക്ക് ഡൗൺ കാലത്ത് വിദ്യാർത്ഥികൾക്കായി വെഫി നിലവിൽ ആവിഷ്കരിച്ചിട്ടുള്ളത്.
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പദ്ധതികളും, എൻട്രൻസ് പരീക്ഷാ പരിശീലനം, നെറ്റ് മാതൃകാ പരീക്ഷ തുടങ്ങിയവയുമാണ് വരും ദിവസങ്ങളിലെ വെഫിയുടെ വിദ്യാഭ്യാസ പദ്ധതികൾ.

http://wefionline.in/ എന്ന വെബ്സൈറ്റ് വഴിയും വെഫിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകൾ മുഖേനെയുമാണ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ കരിയർ ക്ലിനിക്ക് സെഷനുകളും, മറ്റു സേവനങ്ങളും സൗജന്യമായി നിലവിൽ ലഭ്യമാക്കുന്നത്.

ഓൺലൈൻ കരിയർ ക്ലിനിക്
പഠനം പൂർത്തിയാക്കിയവരോ, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവരോ ആയ വിദ്യാർത്ഥികൾക്ക് അവരുടെ കരിയർ സംബന്ധിയായ സംശയങ്ങൾക്ക് നിവാരണം വരുത്തുന്ന ഓൺലൈൻ പദ്ധതിയാണ് കരിയർ ക്ലിനിക്. പ്രത്യേക ലിങ്ക് വഴി വെഫിയുടെ കരിയർ ക്ലിനിക് വാട്സപ്പ് ഗ്രൂപ്പിൽ വിദ്യാർത്ഥികൾക്ക് അംഗമാകാവുന്നതാണ്.
ഗ്രൂപ്പിൽ അംഗമായ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് വെഫിയുടെ കരിയർ കൗൺസിലർമാർ മറുപടി നൽകും. ഇതിനോടകം തന്നെ വിദ്യാർത്ഥികൾക്കിടയിൽ മികച്ച അഭിപ്രായം നേടിയെടുക്കാൻ കരിയർ ക്ലിനിക്കിന് കഴിഞ്ഞിട്ടുണ്ട്. http://wefionline.in/special/online-career-clinic/

വെഫി ലോ ഹബ്ബ്
കേരള സർക്കാരിൻ്റെ കീഴിലുള്ള നിയമപഠന കേന്ദ്രങ്ങളിലെ (ത്രിവത്സര, പഞ്ചവത്സര ) എൽ എൽ ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയായ കേരള ലോ എൻട്രൻസ് എക്സാമിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കാവശ്യമായ പരീക്ഷാ പരിശീലനം ഓൺലൈൻ വഴി ലഭ്യമാക്കുന്ന പദ്ധതിയാണ് ലോ ഹബ്ബ്. വെഫി നൽകുന്ന പ്രത്യേക ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷ പരിശീലനം നൽകുന്നത്. പരിശീലനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 9747828827 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വെഫി ഹൈ ക്യൂ
കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ച സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് , ലോവർ ഡിവിഷൻ ക്ലർക്ക് തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള ഓൺലൈൻ പരീക്ഷ പരിശീലന പദ്ധതിയാണ് ഹൈ ക്യൂ. പി എസ് സി സാധാരണ മത്സര പരീക്ഷകൾക്കായി തിരഞ്ഞെടുക്കുന്ന പതിനാല് വ്യത്യസ്ത മേഖലകളിൽ ഒരു ദിവസം ഒരു മേഖലയിൽ നിന്ന് 25 ചോദ്യങ്ങൾ ഓൺലൈൻ വഴി നൽകുന്ന പദ്ധതിയാണ് ഒന്നാം ഘട്ടം വെഫി വിഭാവനം ചെയ്യുന്നത്.

വിസ്ഡം ഓൺലൈൻ ക്വിസ്
പൊതുവിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തി യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നിലയുറപ്പിക്കാം, വിജ്ഞാന ലോകത്ത് ഉല്ലസിക്കാം എന്ന തലക്കെട്ടിൽ ഓൺലൈൻ വഴി മാർച്ച് 31 മുതൽ വെഫി ഓൺലൈൻ ക്വിസ് നടത്തി വരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ പത്ത് മണി മുതലാണ് ക്വിസ് സംഘടിപ്പിക്കുന്നത്. 8075736155 എന്ന നമ്പറിൽ വിളിച്ചാൽ ലിങ്ക് ലഭ്യമാവും.

മോഡൽ ടെസ്റ്റ്
5,6,7 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം വാര്‍ഷിക പരീക്ഷ നടക്കാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് മാത്രമായി മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ ചോദ്യാവലി ഉൾപ്പെടുത്തി വാര്‍ഷിക പരീക്ഷയും വെഫി ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. http://quest.wefionline.com എന്ന ലിങ്ക് വഴി മോഡൽ ടെസ്റ്റിന് അവസരം ലഭിക്കും. കേരള സിലബസിലും, സി ബി എസ്.ഇ വിഭാഗത്തിലുമുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. കേരള സിലബസിൽ മലയാളം, ഇംഗ്ലീഷ് മീഡിയിങ്ങളിൽ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാൻ അവസരം ലഭിക്കും.

ഇത് കൂടാതെ വിസ്ഡം സ്കോളർഷിപ്പ്, സിവിൽ സർവീസ് പ്രീ കോച്ചിംഗ് സെന്ററുകൾ, സിവിൽ സർവീസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം, കരിയർ വർക്ക്ഷോപ്പുകൾ, എക്സലൻസി ടെസ്റ്റ്, വിസ്ഡം ഹബ്ബ്, വിസ്ഡം ബുള്ളറ്റിൻ,യങ്‌ സ്കോളർ ഫെലോഷിപ്പ്, സർട്ടിഫിക്കേഷൻ ഇൻ കരിയർ കൗൺസിലിംഗ് എന്നിവയും വെഫിക്ക് കീഴിലായി വര്ഷങ്ങളായി നടന്നു വരുന്നു.

വെഫിയുടെ പദ്ധതികൾക്ക് എം അബ്ദുറഹ്മാൻ നിലമ്പൂർ സെക്രട്ടറിയും, ആശിഖ് തങ്ങൾ കൊല്ലം കൺവീനറുമായ 10 അംഗ വിസ്ഡം സമിതിയാണ് സംസ്ഥാന തലത്തിൽ നേതൃത്വം നൽകുന്നത്. ലോക്ക് ഡൗൺ കാല പദ്ധതികളെ കുറിച്ച് കൂടുതലറിയാൻ 9846228943, 9446942152 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Reference : http://www.sirajlive.com/2020/04/14/415271.html

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉