WEFI High Q മാതൃക പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു.
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിസ്ഡം എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) ഈ മാസം 6 ന് സംഘടിപ്പിച്ച പി എസ് സി രണ്ടാം ഘട്ട മാതൃകാ പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തി.
പി എസ് സി എസ് ഐ, എൽ ഡി സി തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള വെഫിയുടെ ഓൺലൈൻ പരിശീലന പദ്ധതിയായ “ഹൈ ക്യൂ ” വിന്റെ ഭാഗമായാണ് പരീക്ഷ സംഘടിപ്പിച്ചത്.
ഒ വിജേഷ് കൊട്ടാരക്കര, പി.പി സജ്ന കക്കൂർ, സാഹിൽ നരിക്കുനി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. നൂറ് കണക്കിന് വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
പി എസ് സി പരീശീലനത്തിനായി വാട്ട്സ് ആപ്പ് , ടെലഗ്രാം എന്നിവയിലൂടെ വിവിധ പഠന കൂട്ടായ്മകൾ വെഫിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മൂന്നാം ഘട്ട പരിശീലനം ഇതിനോടകം ആരംഭിച്ചു.മൂന്നാമത് മാതൃകാ പരീക്ഷ മെയ് 21 ന് നടക്കും.
https://quest.wefionline.com എന്ന വെബ് സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.