Bulletin / പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍
September, 14, 2020 - Bulletin
പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍

ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.

2018,2019 & 2020 വർഷങ്ങളിലെ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യം

ഡിജിറ്റൽ പതിപ്പ്
യഥാർഥ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഡിജിറ്റൽ പതിപ്പ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നത്.
സ്മാർട്ട് ഫോൺ ഉള്ളവർക്ക് ഡിജിലോക്കറിലേക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
ഡിജിലോക്കറിൽനിന്നെടുക്കുന്ന സർട്ടിഫിക്കറ്റ് യഥാർഥമായിത്തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശവുമുണ്ട്.

? 2018, 2019 & 2020 ലെ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ
? ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.

  1. വെബ‌്സൈറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.
  2. ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ് ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം.
  3. മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) കൊടുത്തശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർ നെയിമും പാസ് വേർഡും നൽകണം.
  4. ശേഷം ആധാർ നമ്പർ ലിങ്ക് ചെയ്യണം.
  5. എസ‌്എസ‌്എൽസി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിന് ലോഗിൻ ചെയ്തശേഷം ‘Get more now’ എന്ന ബട്ടൺ ക്ലിക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് ‘Board of Public Examination Kerala’ തെരഞ്ഞെടുക്കുക.
  6. തുടർന്ന് Class X School Leaving Certificate സെലക്ട് ചെയ്ത രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ‌്എസ‌്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകും.

? Android play Store : https://bit.ly/2cp9PVY

? Apple – iOs store : https://apple.co/2Ygps6I

? https://digilocker.gov.in/

WEFI WhatsApp Group : http://wefionline.in/wb/

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉