Bulletin / Swayam / പഠനത്തിന് അവധി വേണ്ട, വീട്ടിലിരുന്നും പഠിക്കാം
April, 2, 2020 - Swayam
പഠനത്തിന് അവധി വേണ്ട, വീട്ടിലിരുന്നും പഠിക്കാം

സ്വയം SWAYAM (Study Webs of Active-Learning for Young Aspiring Minds)

രാജ്യാന്തര നിലവാരത്തിലുള്ള പഠനം ലക്ഷ്യമാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ എന്നിവർ മൈക്രോസോഫ്റ്റിന്റെ സഹായത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ‘സ്വയം’.

? സപീഡുള്ള ഒരു ഇന്റർനെറ്റ് കണക്ഷനും പഠിക്കാനുള്ള ആർജവവുമുണ്ടെങ്കിൽ സൗജന്യമായി പഠനം സാധ്യമാണ്.
? പഠിപ്പിക്കാനെത്തുന്നതോ ഐ.ഐ.ടി., ഐ.ഐ.എം. എന്നിവിടങ്ങളിലെയും കേന്ദ്ര സർവകലാശാലയിലെയും അധ്യാപകരാണ്.
? കോഴ്സുകൾക്ക് പ്രവേശനപരീക്ഷയില്ല.
? ഓൺലൈൻ ടെക്സ്റ്റ്ബുക്കുകളും വീഡിയോകളും ലഭിക്കും.
? സംശയദൂരീകരണത്തിനായുള്ള ഓൺലൈൻ ഡിസ്കഷൻ ഫോറം, ക്വിസുകൾ, അസൈൻമെന്റുകൾ, കേസ് സ്റ്റഡികൾ, ഗവേഷണ പ്രബന്ധങ്ങൾ, ഡിജിറ്റൽ ലൈബ്രറി, ഓൺലൈൻ ലബോറട്ടറി തുടങ്ങിയ സംവിധാനങ്ങൾ.

കോഴ്സുകൾ എല്ലാ തലത്തിലും
നിലവിൽ 1500-ലധികം കോഴ്സുകൾ ലഭ്യമാണ് (സ്കൂൾ-110, സർട്ടിഫിക്കറ്റ്-70, ഡിപ്ലോമ-38, യു.ജി.-962, പി.ജി.- 358). എട്ടുമുതൽ പത്തുവരെയുള്ള ക്ലാസുകൾ എൻ.സി.ഇ.ആർ.ടി.യും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങും കൈകാര്യം ചെയ്യുന്നു.

? ഡിപ്ലോമ കോഴ്സുകൾ ഇഗ്നോയും സാങ്കേതികേതര ബിരുദകോഴ്സുകൾ കൺസോർഷ്യം ഫോർ എജ്യുക്കേഷണൽ കമ്യൂണിക്കേഷനും സാങ്കേതികേതര പി.ജി. കോഴ്സുകൾ യു.ജി.സി.യും തയ്യാറാക്കുന്നു.
? ടെക്നിക്കൽ വിഷയങ്ങളിലെ യു.ജി., പി.ജി. കോഴ്സുകൾ തയ്യാറാക്കുന്നത് നാഷണൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ് ആണ്.

കൃത്യമായ പാഠ്യപദ്ധതി
മൊഡ്യൂളുകളായുള്ള പഠനരീതിയാണ് ‘സ്വയം’ നൽകുന്നത്.
? 15 ആഴ്ചയാണ് ഓരോ ‘സ്വയം’ കോഴ്സിന്റെയും ദൈർഘ്യം.
? മാർക്കില്ലാത്ത സെൽഫ് അസസ്മെന്റ് പരീക്ഷകളും മാർക്കുള്ള പരീക്ഷയും ഉണ്ടായിരിക്കും.
? ഓരോ വിഷയത്തിനും ഓരോ ചാനലെന്ന രീതിയിൽ ‘സ്വയം പ്രഭ’ എന്ന പേരിൽ പഠനത്തിനായി 32-ഓളം ഡി.ടി.എച്ച്. ചാനലുകളും ലഭ്യമാണ്.

പഠനത്തിനൊപ്പം
കോേളജ് പഠനകാലത്ത് അവിടത്തെ സൗകര്യങ്ങൾകൂടി ഉപയോഗിച്ച് വിദ്യാർഥികൾക്ക് ഓൺലൈൻ കോഴ്സുകൾ പഠിക്കാം.
അടുത്ത സെമസ്റ്ററിൽ പഠിക്കാവുന്ന ഓൺലൈൻ കോഴ്സുകളുടെ വിവരങ്ങൾ എല്ലാ വർഷവും ജൂൺ ഒന്നിനും നവംബർ ഒന്നിനും ‘സ്വയം’ ലഭ്യമാക്കും.
? പി.ജി. വിദ്യാർഥികൾ 10 ശതമാനം കോഴ്സ് ക്രെഡിറ്റ് ‘സ്വയം’ വഴി നേടണമെന്ന് യു.ജി.സി. നിഷ്കർകർഷിക്കുന്നു.
? ജോലിക്കൊപ്പംതന്നെ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവരുമുണ്ട്.

Swayam – Series – 01 – Introduction

? https://www.swayam.gov.in/

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉