ഗവൺമെന്‍റ് ഐ.ടി.ഐ പ്രവേശനം – 2020
കേരള സംസ്ഥാനത്തിലെ സർക്കാർ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020-21 പരിശീലന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു
- യോഗ്യത : എസ്.എസ്.എൽ.സി ജയഇച്ചവർ, തോറ്റവർ , തത്തുല്യ യോഗ്യതയുള്ളവർ
- ഓൺലൈനായി അപേക്ഷ സമർപ്പിക്കണം
- അപേക്ഷ ഫീസ് : ₹ 100/-
- അവസാന തിയ്യതി : 24.09.2020 5pm
- ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അപേക്ഷ മാത്രമെ സമർപ്പിക്കാൻ സാധിക്കുകയുള്ളു.
- പ്രസ്തുത അപേക്ഷ സംബന്ധിച്ച എല്ലാ അറിയിപ്പുകളും ആ നമ്പറിലേക്ക് SMS ആയി ലഭിക്കുന്നതാണ്.
- രജിസ്ട്രേഷനു ശേഷം, അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കേണ്ടതും തുടർന്ന് അപേക്ഷാ ഫീസായ ₹100/- ഓൺലൈനായി തന്നെ അടക്കേണ്ടതുമാണ്.
- സംസ്ഥാനത്തിലെ 100 ഗവ: ഐ.ടി.ഐ കളിലുമുള്ള NCVT, SCVT, COE കോഴ്‌സുകളിലേയ്ക്കുമായി ഒരു അപേക്ഷയേ അവശ്യമുള്ളു.
- എല്ലാ സീറ്റുകളിലേയ്ക്കും മെറിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുന്നത്.
➖➖➖➖➖➖➖➖➖
WEFI Bulletin Reference : WBEN07100920
WEFI WhatsApp Group : http://wefionline.in/wb/
➖➖➖➖➖➖➖➖➖