Scholarship / സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് (റിന്യൂവൽ)
September, 18, 2020 - Scholarship
സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് (റിന്യൂവൽ)

സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ, പരിവർത്തിത ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് 2019-20 അധ്യയന വർഷത്തേക്ക് സി.എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപ്പന്റ് (റിന്യൂവൽ) നൽകുന്നതിന് സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

2019-20 അധ്യയന വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കലിന് അവസരം.

? ബിരുദ വിദ്യാർഥിനികൾക്ക് 5,000 രൂപ / വർഷം
? ബിരുദാനന്തര ബിരുദ വിദ്യാർഥിനികൾക്ക് 6,000 രൂപ / വർഷം
? പരൊഫഷണൽ കോഴ്‌സ് വിദ്യാർഥിനികൾക്ക് 7,000 രൂപ / വർഷം
? ഹോസ്റ്റൽ സ്റ്റൈപ്പന്റ് ഇനത്തിൽ 13,000 രൂപ / വർഷം

ഒരു വിദ്യാർഥിനിക്ക് സ്‌കോളർഷിപ്പ്, ഹോസ്റ്റൽ സ്റ്റൈപ്പന്റ് എന്നിവയിൽ ഒന്നിന് അപേക്ഷിക്കാം.

ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ മേൽ വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.

? കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം.
? കടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥിനികളെ തിരഞ്ഞെടുക്കുന്നത്.
? അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഓൺലൈനായി അപേക്ഷിക്കണം
അവസാന തിയ്യതി : 30.10.2020

wefionline.in/kmwd

WEFI WhatsApp Group : http://wefionline.in/wb

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉