
September, 28, 2020 - Scholarship
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സ്‌കോളർഷിപ്പ് തുക. : – ₹ 10,000
- കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ
- ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.
- ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.
- വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
- അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം
അവസാന തീയതികള്‍
1.ഓണ്‍ലൈനായി അപേക്ഷിക്കേ അവസാന തീയതി: 05.11.2020
- ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രിന്‍റൗട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി. 05.11.2020
ഓൺലൈനായി അപേക്ഷിക്കാൻ : wefionline.in/kmwd
കൂടുതൽ വിവരങ്ങൾ : http://wefionline.in/wp-content/uploads/2020/09/PJMSA-SP.pdf
WhatsApp Group : http://wefionline.in/wb/