നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (NTS പരീക്ഷ) 2020-21
സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നതപഠനം വരെ സ്കോളർഷിപ്പ് ലഭിക്കാൻ അവസരം മൊരുക്കുന്ന നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (എൻ.റ്റി.എസ്.ഇ.)
എൻ.റ്റി.എസ്.ഇ. സംസ്ഥാനതല പരീക്ഷയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
സംസ്ഥാനതല എൻ.റ്റി.എസ്.ഇ. പരീക്ഷാ വിജ യികളെ ഉൾപ്പെടുത്തി ദേശീയ തല പരീക്ഷ നടത്തി അതിൽ വിജയിക്കുന്നവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
- യോഗ്യത :
- ഒൻപതാം ക്ലാസിൽ ഭാഷേതര വിഷയങ്ങൾക്കായി 55% ൽ കുറയാത്ത മാർക്ക് ലഭിച്ചിരിക്കണം .
- സർക്കാർ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങി മറ്റ് അംഗീകൃത സ്കൂളുകളിൽ പത്താംക്ലാസിൽ പഠിക്കുന്നവർ
- ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് (ODL) വഴി രജിസ്റ്റർ ചെയ്ത് പതിനെട്ട് വയസ്സിന് താഴെ പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ
പരീക്ഷ : 13.12.2020
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് : 15.10.2020
- അപേക്ഷകർ താഴെ ചേർത്ത രേഖകൾ നിശ്ചിത ഫോർമാറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കുന്നതിന് കാലേക്കൂട്ടി കരുതേണ്ടതാണ്.
- ഫോട്ടോ
- ആധാർകാർഡ്
- അംഗപരിമിതിയുള്ളവർ അത് തെളിയി ക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
- ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- ഒ.ബി.സി. വിഭാഗത്തിൽ റിസർവേഷന് അർഹതയുള്ളവർ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമ നുസരിച്ചുള്ള നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ്
- EWS സംവരണത്തിന് അർഹ തയുള്ളവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
ഫീസും മറ്റു അനുബന്ധ വിവരങ്ങളും നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുമ്പോൾ നൽകുന്നതായിരിക്കും.
➖➖➖➖➖➖➖➖
WEFI Bulletin Reference : WB05051020
WhatsApp Group : http://wefionline.in/wb/
➖➖➖➖➖➖➖➖